പേരൂര്‍ക്കട: അവശനിലയില്‍ പോലീസ് ആശുപത്രിയിലെത്തിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഏകദേശം 55 വയസ് പ്രായമുള്ളയാളുടെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ളത്. അവശനിലയില്‍ തമ്പാനൂര്‍ ഭാഗത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരി 11നായിരുന്നു ഇയാളെ ആശുപത്രിയിലെത്തിച്ചത്.